മരണം മുട്ടുമടക്കി വണങ്ങുന്ന ഒരേയൊരു ശക്തിയായ അമ്മയെന്ന സ്ത്രീയ്ക്ക് അപദാനങ്ങള്‍ പാടാം. മാക്‌സിം ഗോര്‍ക്കി റഷ്യന്‍ വിപ്ലവത്തിന് അടിത്തറപാകിയ, ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയ റഷ്യന്‍ നോവലിന്റെ പരിഭാഷ. പുഡോവ്കിന്‍ സിനിമയും ബോര്‍തോള്‍ട് ബ്രെഹ്റ്റ് നാടകവുമാക്കിയ അമ്മ ഇന്നും ലോകമെമ്പാടും പല ഭാഷകളില്‍ വായിക്കപ്പെടുന്നു. വിശ്രുത പരിഭാഷകന്‍ കെ. ഗോപാലകൃഷ്ണന്റെ റഷ്യനില്‍ നിന്നുള്ള മൊഴിമാറ്റം.