Asuram By N.K.Sasidharan CICC Books ഒരിളം കാറ്റ് അയാളെ തഴുകാനെത്തി. പാർത്ഥൻ കണ്ണുകളടച്ചു. ഇളംകാറ്റിന് ശക്തി കൂടി മണൽത്തരികൾ മുകളിലേക്കു യർന്നു. പാർത്ഥൻ്റെ തലയ്ക്കുള്ളിൽ ആയിരം വണ്ടുകൾ മുളി. ചെവിയിൽ വീണ്ടും അജ്ഞാത നഗരത്തിൻ്റെ ശബ്ദം. ഒറ്റപ്പെട്ട ഒരു മാരുതി കാറിന്റെ ശബ്ദം. ആ കാർ മുന്നിൽ തെളിയുന്നു. ചുവന്ന മാരുതിക്കാർ… അതിനുള്ളിൽ…പാർത്ഥൻ പിടഞ്ഞെണീറ്റു. അയാൾ ബംഗ്ലാവിന് നേരെ ഓടി. ചെവിക്കരികിൽ ആരോ മന്ത്രിച്ചു. ‘പോകാം സമയമായി.’ അയാൾ ജിപ്‌സിയിലേക്ക് വീണു. സ്വിച്ച് കീ തിരിഞ്ഞു. ജിപ്സി നീങ്ങി. പാർത്ഥൻ്റെ കാൽ ആക്‌സിലേറ്ററിൽ ആഞ്ഞമർന്നു. മുന്നിൽ ആ ചുവന്ന മാരുതി.