Athijeevanathinte Puthumukham By Naseera C K Mankind Publication പാഠപുസ്‌തകങ്ങൾ പഠിപ്പിക്കാത്ത മൂന്നാം മാനം. ഒരുപക്ഷേ ഓരോ കാൻസറിനും പറയാൻ നിരവധി കഥകളുണ്ടാകാം - ഒന്ന്, കോശങ്ങൾക്കുള്ളിൽ ജീവശാസ്ത്രം എഴുതുന്നത്. മറ്റൊന്ന്, അതിനെ നേരിട്ടുകൊണ്ട് മനുഷ്യൻ സ്വയം എഴുതുന്നത്. കാൻസർ എന്താണെന്ന് വില്ലിസ് എന്നെ പഠിപ്പിച്ചു. കാൻസർ എങ്ങനെ പെരുമാറുന്നു എന്ന് ഹനഹനും വെയ്ൻബർഗും എന്നെ പഠിപ്പിച്ചു. എന്നാൽ ഒരു പാഠപുസ്‌തകത്തിനും പഠിപ്പിച്ചുതരാൻ കഴിയാത്ത ആ 'മൂന്നാം മാനം' എന്നെ പഠിപ്പിച്ചത് അത്തീഖ് ആണ്.