ഇൻഡ്യ എന്ന വികാരത്തേയും സത്തയേയും രൂപപ്പെടുത്തിയ ഇന്നലെകളെ ഓർമ്മപ്പെടുത്തുന്ന ഈ പുസ്തകം വിളംബരപ്പെടുത്തുന്നത് ചരിത്രത്തിലെ സനാതനസത്യങ്ങളാണ്. വൈവിധ്യങ്ങളുടെ നാടായ ഇൻഡ്യയ്ക്ക് ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും ബഹുസ്വരതയും ആദരിക്കുന്ന സ്വതന്ത്ര സമുഹമായി നിലനിൽക്കാനായത് മാനവികതയുടെ സാർവ്വകാലിക, സാർവ്വദേശീയ മുല്യങ്ങളായ ജനാധിപത്യം, മതേതരത്വം എന്നിവയെ മുറുകെ പിടിച്ചതുകൊണ്ടാണ്. ഈ മുല്യങ്ങൾ അട്ടിമറിക്കപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ യഥാർത്ഥ ഇൻഡ്യാചരിത്രം ഓർമ്മിക്കുന്നതും ഓർമ്മിപ്പിക്കുന്നതും പൗരധർമ്മമാണ്.