ചെങ്കീരി വളവിലെ ആ രാത്രിക്ക് മുമ്പ്, രാജീവ് ഒരു സ്നേഹനിധിയായ ഭർത്താവും അച്ഛനുമായിരുന്നു. അതിന് ശേഷം, അവൻ ഓർമകൾ നഷ്ടപ്പെട്ട, ഭ്രാന്തന്റെ കണ്ണുകളുള്ള ഒരപരിചിതനായി മാറി. അവനെ സമൂഹം ഭ്രാന്തനെന്നും കൊലപാതകിയെന്നും മുദ്രകുത്തുമ്പോൾ, പ്രിയപ്പെട്ടവർ പോലും സംശയത്തോടെ നോക്കുമ്പോൾ, അവൻ്റെ നിരപരാധിത്വം തെളിയിക്കാൻ ആരുണ്ട്? അവൻ കണ്ട ആ ഭീകരരഹസ്യം എന്തായിരുന്നു? എന്നാൽ യഥാർത്ഥ സത്യം അതിലും ഭയാനകമാണ്. കാരണം, രാജീവ് എന്ന ഇരയെ മുൻനിർത്തിക്കളിക്കുന്ന യഥാർത്ഥ കുറ്റവാളി ഒരു നിഴൽപോലെ കൂടെയുണ്ട്. രാജീവിൻ്റെയും മറ്റു പലരുടെയും ജീവിതം മാറ്റി മറിച്ച ചെങ്കീരി വളവിലൂടെയുള്ള ഒരു സസ്പെൻസ് ത്രില്ലർ യാത്രയാണ് ഈ പുസ്‌തകം.