Control Z Amrutha M Dc Books വിവരിക്കാനാവാത്ത കാരണങ്ങൾകൊണ്ട് വിഷലിപ്തമായ ബന്ധങ്ങളിൽ തുടരുന്നവർ നമുക്ക് ചുറ്റുമുണ്ട്. എത്രമാത്രം ചൂഷണം അനുഭവിച്ചാലും ഇടയ്ക്കിടെ ലഭിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കുംവേണ്ടി ഇത്തരം ബന്ധങ്ങളിൽ കടിച്ചുതൂങ്ങി ജീവിതം ഹോമിക്കുന്നവർ. സന്തോഷവും സമാധാനവുമുള്ള ജീവിതം തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചാലും അതിനു സാധിക്കാതെ മറ്റൊരാൾ സൃഷ്ടിച്ച അദൃശ്യച്ചങ്ങലയിൽ കുരുങ്ങിക്കിടക്കുന്ന മനുഷ്യർ, ഓരോ നിമിഷവും നീറി നീറി ജീവിച്ച് സ്വയം മറന്നുപോകുന്നവർ... കൺട്രോൾ Z അവർക്കുള്ള കഥയാണ്. സ്വയം വീണ്ടെടുപ്പ് സാധ്യമാണെന്നും മുന്നിൽ മനോഹരമായൊരു ലോകം കാത്തിരിപ്പുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലാണ്.