കൗൺസലിങ് നിങ്ങൾക്കും പഠിക്കാം പി കെ എ റഷീദ് എത്ര ഊർജസ്വലരായിരുന്നാലും ചെറിയൊരു പ്രശ്‌നം അഭിമുഖീകരി ക്കേണ്ടിവരുമ്പോൾ തളർന്നുപോകുന്നവരാണധികവും. താൽക്കാലി കമായ വിഷമം മുതൽ വിഷാദരോഗംവരെയോ അതിനപ്പുറമോ എത്തി യേക്കാവുന്ന അത്തരം അവസ്‌ഥകളിൽ വിദഗ്‌ധ കൗൺസലിങ്ങിലൂടെ സഹജീവികളെ രക്ഷപ്പെടുത്താൻ ഒരുപക്ഷേ നിങ്ങൾക്കു സാധ്യമായേ ക്കാം. അനൗപചാരിക പഠനത്തിലൂടെ നോൺ-പ്രഫഷണൽ കൗൺസ ലിങ്ങിൽ വൈദഗ്‌ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാർഗരേഖ യാണ് ഈ പുസ്‌തകം. ഒപ്പം അധ്യാപകർക്കും അഭിഭാഷകർക്കും ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവർക്കും സാമൂഹ്യപ്രവർത്തകർക്കും നേതൃത്വപരിശീ ലകർക്കും തങ്ങളുടെ മേഖലകളിൽ മികവുനേടാൻ സഹായകമായ ഒരു വഴികാട്ടിയും. കൗൺസലിങ്ങിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഗ്രന്ഥകാ രൻ വേറിട്ടൊരു പുസ്‌തകം.