Ee Lokam Athiloru Manushyan M Mukundan Poorna Publication ഇത് തിരസ്കാരത്തിൻ്റെ നോവലാണ്. ഇതിൻ്റെ പശ്ചാത്തലം അംഗീകൃതമായ ധാർമ്മികമണ്‌ഡലമല്ല. എന്നാൽ ഇന്നത്തെ മനുഷ്യൻ്റെ അവസ്ഥ ഇതിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം. അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്പാദനശേഷി നഷ്ടമായതിനാൽ ഏകാകിയായി വളരാനായിരുന്നു അപ്പുവിൻ്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂർവം അയാളെ മനസ്സിലാക്കാൻ ശ്രമിക്കുക.