Ee Nimisham Arya Satheeshan Mankind Publication സന്തോഷം തേടിയുള്ള യാത്രയിലാണ് നമ്മളിൽ പലരും. പക്ഷെ, നാമത് തിരയുന്നത് മറ്റുള്ളവരിലാണെന്ന് മാത്രം! സത്യത്തിൽ ആ സന്തോഷം നമ്മളിൽത്തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളുടെയോ തിരുത്താനാവാത്ത ചില ഇന്നലെകളുടെയോ ഓർമ്മകളിൽ ജീവിക്കുമ്പോൾ, ഈ നിമിഷത്തിൻ്റെ ഭംഗി നമ്മൾ കാണാതെ പോകുന്നു. പ്രണയത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ കഥ. പലരിലൂടെയും സഞ്ചരിച്ച് ഈ കഥ വന്നുനിൽക്കുന്നത് ഈ നിമിഷത്തിലാണ്. ഇവിടെ ഇന്നലെകളില്ല, നാളെകളുമില്ല; ഈ നിമിഷത്തിൻ്റെ സന്തോഷം മാത്രം