Emiliyude Pusthakam Sindhu.K.V Mathrubhumi Books ചരിത്രം അധികാരികളുടെ ഓര്‍മ്മയും സാഹിത്യം മനുഷ്യരുടെ ഓര്‍മ്മയുമായിരിക്കേ, തന്റെ മനസ്സില്‍ വളരെക്കാലമായി ജീവിച്ചുപോരുന്ന, ചരിത്രത്തില്‍നിന്നും ഭാവനയില്‍നിന്നും വരുന്നവരെ അഭിമുഖീകരിക്കുകയാണ് എമിലിയുടെ പുസ്തകത്തില്‍ എഴുത്തുകാരി ചെയ്യുന്നത്. അവരില്‍ കൂടുതലാളുകളും സ്ത്രീകളാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാതെ പോയവര്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ സാമൂഹിക-സാംസ്‌കാരിക അന്തരീക്ഷം, ചര്‍ച്ച് മിഷന്‍ സൊസൈറ്റി, പഴയ കോട്ടയം, ബെഞ്ചമിന്‍ ബെയ്‌ലി, അച്ചടിസംസ്‌കാരം, വിശ്വാസവും നവോത്ഥാനവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവ ഈ നോവലില്‍ ചരിത്രവിവരങ്ങളായല്ല, അക്കാലത്തെ മനുഷ്യരുടെ ജീവിതങ്ങളായാണ് കടന്നുവരുന്നത്. അവരുടെ സ്‌നേഹവും ഭയങ്ങളും വിശ്വാസങ്ങളും സ്വപ്‌നങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന ലോകമാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ചരിത്രത്തെ അതേപടി അവതരിപ്പിക്കാതെ മനുഷ്യാനുഭവങ്ങള്‍ പുനരാവിഷ്‌കരിക്കുന്ന നോവല്‍