Ezham Naal Jeni Andrews Dc Books പരമ്പൊരുളിന്റെ മൃദുസ്പർശം ഒളിഞ്ഞും തെളിഞ്ഞും വിളങ്ങുമ്പോൾ വിനീതമായിപ്പോകുന്ന ഹൃദയത്തിന്റെ വെളിപ്പെടുത്തലുകളാണ് ജെനിയുടെ കവിത. അത് ഒരേ സമയം അന്വേഷണവും സാക്ഷാത്കാരവുമായി മാറുന്നു. ഇത്തിരി വാക്കുകളിൽ ഒത്തിരി പറയുന്ന ഈ കവിതകൾ പ്രപഞ്ചത്തിന്റെ സ്പന്നുനങ്ങളെ തൊട്ടുതലോടുന്നവയാണ്.പ്രകൃതിയുടെ സ്ഥൂലസൂക്ഷ്മഭാവങ്ങളിലൂടെ ഹൃദയസഞ്ചാരം നടത്തേ വീണുകിട്ടിയ ദർശനങ്ങളാണ് ജെനി നമ്മോടു പങ്കുവയ്ക്കുന്നത്. അതു കലാതീതമായ ഒരു സൗന്ദര്യഭൂമികയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.