Golf Linksile Kolapathakam By Agatha Christie Dc Books തന്റെ ജീവൻ അപകടത്തിലാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിലെ ഒരു കോടീശ്വരൻ ഹെർക്യുൾ പൊയ്‌റോട്ടിന് സന്ദേശമയയ്ക്കുന്നു. പൊയ്‌റോട്ടും ക്യാപ്റ്റൻ ഹേസ്റ്റിങ്‌സും ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. പക്ഷേ, സ്വന്തം ഗോൾഫ് മൈതാനത്ത് കുത്തേറ്റ് മരിച്ചനിലയിൽ കിടക്കുന്ന കോടീശ്വരന്റെ മൃതദേഹമാണ് അവരെ വരവേറ്റത്. എന്തുകൊണ്ടാണ് മരിച്ചയാൾ തന്റെ ശരീരത്തിനെക്കാളും വളരെ വലിപ്പമേറിയ മേൽക്കുപ്പായം ധരിച്ചിരുന്നത്? കുപ്പായക്കീശയിൽ കാണപ്പെട്ട പ്രണയാതുരമായ കത്ത് ആർക്കുള്ളതായിരുന്നു? ഈ ചോദ്യങ്ങളുടെ ഉത്തരം തേടാൻ പൊയ്‌റോട്ട് ശ്രമം തുടങ്ങിയപ്പോഴേക്കും കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു--സമാനമായരീതിയിൽ മറ്റൊരാൾകൂടി കൊല്ലപ്പെട്ടിരിക്കുന്നു. പൊയ്‌റോട്ടിന്റെ തലച്ചോറിലെ ചാരകോശങ്ങൾക്ക് അത്യധ്വാനംചെയ്യാൻ സമയമായിരിക്കുന്നു. വിവർത്തനം: വിനു എൻ.