Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Harmonic Chalanangal : Sati ഹാർമോണിക് ചലനങ്ങൾ | Current Books
MRP ₹ 250.00 (Inclusive of all taxes)
₹ 239.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sati
  • Page :
    163
  • Format :
    Paperback
  • Publisher :
    Current Books Thrissur
  • Language :
    Malayalam
Description

Harmonic Chalanangal Sati Current Books സതി തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അതവതരിപ്പിക്കുന്ന വിധവുമാണ് സതിയുടെ കഥകൾക്ക് ഏറെ വൈവിധ്യം നൽകുന്നത്. ഒരു മാത്രയിൽ പഴമയിലേക്കും പുതുമയിലേക്കും ചാഞ്ചാടുന്ന പെൻഡുലമാകാൻ അവയ്ക്ക് എളുപ്പത്തിൽ സാധ്യമാകുന്നു. കൂർത്ത മുള്ളുള്ള പരിഹാസം ഇക്കഥകളുടെ പിൻതലത്തിൽ തെളിഞ്ഞു കാണാം. ഒരാളിലേക്ക് മാത്രം ചുരുങ്ങുന്ന വൈകാരികമായൊരു കത്തായും, പതിനായിരങ്ങൾ കാണുന്ന യുട്യൂബ് വീഡിയോ ഇന്റെർവ്യൂ ആയും, എക്കാലവും ഓർമ്മിക്കുന്ന എന്നോ ലഭിച്ചൊരു ചുംബനമായും, കിടപ്പറയിൽനിന്ന് പുറത്തു കടന്നാൽ ഉടനെ മറക്കുന്ന പങ്കാളിയായുമൊക്കെയായി ആശ്രമത്തിന്റെ മുറ്റത്തും ഐ.ടി. കമ്പനിയുടെ ഇടനാഴികളിലുമെല്ലാം അവയങ്ങനെ പരന്നു കിടക്കുന്നു. -വി എം ദേവദാസ് പുതിയ കാലത്തിൻ്റെ കഥകളാണു സതി എഴുതുന്നത്. ഭാഷയിലും അനുഭവത്തിലും പുറംകാഴ്ചയിലും അകക്കാഴ്‌ചയിലുമെല്ലാം പുതിയ കാലം അതിന്റെ കാല്‌പാടു പതിച്ചിട്ടുണ്ട്. ഇക്കഥകളിൽ. പ്രണയത്തിൻ്റെ കൂരമ്പുകളും, സാങ്കേതികവിദ്യയും മനുഷ്യമൃഗവും ചേരുംപടി ചേരുന്നിടത്തുണ്ടാകുന്ന അപകടങ്ങളുമൊക്കെ കഥാവഴിയിൽ പതുങ്ങി ഇരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കരുതലോടു കൂടി വേണം സഞ്ചരിക്കാൻ പക്ഷേ യാത്ര അവസാനിക്കുന്നിടത്ത് ആർദ്രസ്നേഹം എന്ന മനുഷ്യനെയും നിസ്സഹായത എന്ന അവൻ്റെ കൂട്ടുകാരനെയും നമ്മൾ കണ്ടുമുട്ടും! തീർച്ച -കെ രേഖ 'ഹാർമോണിക് ചലനങ്ങൾ' എന്ന സമാഹാരത്തിലെ കഥകൾ സമകാലിക മലയാളിജീവിതത്തിലെ ഏറ്റവും പുതിയ ചലനങ്ങൾ അവതരിപ്പിക്കുന്നു. ഭയത്തിന്റെ മഴനിഴൽപ്രദേശത്തുനിന്നും പുറത്തുവരുന്ന പുതിയ ലോകത്തിലെ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങൾ. മുകഭാഷയിൽ മാത്രം രേഖപ്പെടുത്തേണ്ട വിചാരങ്ങളല്ല അവർക്കു ലൈംഗികത. അല്ലെങ്കിൽ അതിനെ വ്യക്തമായി അടയാളപ്പെടുത്താൻ പോന്ന ഒരു തുറന്ന ഭാഷ അവർ രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോഴും ശരീരത്തിന്റെ ആസക്തികൾക്കപ്പുറത്ത് ആഴമുള്ള പ്രണയത്തിൻ്റെ ധ്വനികൾ ഈ കഥ കളിൽനിന്നും ഉയരാതിരിക്കുന്നില്ല. വിരഹവും ഏകാന്തതയും വേദനയും ചേർന്നു സൃഷ്ടിക്കുന്ന മരുഭൂമിയിൽ ജീവിതത്തെ നിലനിർത്തുന്ന ദാഹജലമാണ് ആ പ്രണയമെന്ന് കഥാകാരൻ ഒരിടത്തു സൂചിപ്പിക്കുന്നുണ്ട്. സ്നേഹിക്കാൻ, വെറുക്കുന്നതിനേക്കാൾ എത്രയോ ഏറെ കാരണങ്ങളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന കഥകൾ -ഇ സന്തോഷ് കുമാർ

Customer Reviews ( 0 )