ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോൻ എന്ന ക്രാന്തദർശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖനസമാഹാരത്തിൽ. വ്യക്തിജീവിതത്തിൽ നിഴൽവീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകർത്താവ് ഉദ്ബോധിപ്പിക്കുന്നത്. മാതൃഭൂമി സ്ഥാപക പത്രാധിപർകൂടിയായ കെ.പി. കേശവമേനോൻ്റെ ജീവിതചിന്തകളുടെ പുതിയ പതിപ്പാണിത്.