മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഡോ. പി.സി. തോമസിന്റെ ആത്മകഥയാണിത്. ഓരോ ദിവസവും ജീവിതത്തെ പുതുക്കി മുന്നേറുന്നതെങ്ങനെ എന്നതിന്റെ രഹസ്യം ഇതിലെ സംഭവങ്ങളിലുണ്ട്. കുട്ടികളോട് ഊഷ്മളമായ ഹൃദയബന്ധം പുലർത്തുന്ന ഈ അധ്യാപകൻ സ്വപ്നം കണ്ടതെല്ലാം നേടിയെടുക്കുന്നതിൽ വിജയിച്ചു. ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് നോളജ് വില്ലേജിൻ്റെ സ്ഥാപകനായ ഡോ. പി.സി. തോമസിൻ്റെ ആത്മകഥ നിശ്ചയദാർഢ്യമുള്ള മനസ്സുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളില്ല എന്നതിന്റെ രേഖയാണ്. ഇന്ത്യൻ സാഹചര്യത്തിൽ വിദ്യാഭ്യാസത്തെ പുനർനിർവചിക്കുന്നതിൽ ഡോ. പി.സി.തോമസ് വിജയിച്ചു. സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എം.എൻ. വെങ്കിടചെല്ലയ്യ