കേരളത്തിന്റെ എക്‌സൈസ് വകുപ്പ് മേധാവി എന്ന നിലയില്‍ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ലഹരി മാഫിയകള്‍ നമ്മുടെ സമൂഹത്തില്‍ ഏതെല്ലാം തരത്തില്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ വിദ്യാര്‍ത്ഥികളെയാണ് അവര്‍ ആദ്യം ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കളും അദ്ധ്യാപകരും വളരെ അവധാനതയോടെ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി നാം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചെല്ലാം സുരേന്ദ്രന്‍ ചീക്കിലോട് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. -ഋഷിരാജ് സിങ് ലഹരിയൊരുക്കുന്ന കെണികളില്‍നിന്നും യൗവനത്തെ രക്ഷിക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു കൈപ്പുസ്തകം