Kaala Vihar Dhipy Diju Dc Books ജീവിതം മാറ്റിമറിക്കപ്പെട്ട ഒരു നിമിഷത്തിൽ, തന്റെ അപ്പൂപ്പൻ അവശേഷിപ്പിച്ച ഒരു പഴയ ചിത്രം മൈത്രി പ്രഭാകറിനെ ബീഹാറിലെ ഒരു കൊച്ചു ഗ്രാമത്തിലേക്ക് നയിക്കുന്നു. അവിടെ അവൾ അന്വേഷിച്ചെത്തുന്നത് അപ്പൂപ്പന്റെ ഓർമ്മകളെയായിരുന്നു. എന്നാൽ ഓരോ ചുവടും അവളെ മനുഷ്യർ മറച്ചുവച്ച ചരിത്രത്തിലേക്കും നിശ്ശബ്ദതയിൽ കാത്തുസൂക്ഷിച്ച രഹസ്യങ്ങളിലേക്കും ആരും തുറന്നുപറയാൻ ധൈര്യപ്പെടാത്ത സത്യങ്ങളിലേക്കും നയിക്കുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനാവും എന്നാൽ ചില ചോദ്യങ്ങൾ ജീവിതം തന്നെ മാറ്റിമറിക്കും. ബീഹാറിന്റെ കറുപ്പിലൂടെ, ആധുനിക ഇന്ത്യയുടെ നിറം കെടുത്തുന്ന ഗ്രാമജീവിതങ്ങളുടെ പരിഹാരമില്ലാത്ത നൈരാശ്യങ്ങളുടെ കഥ പറയുന്ന നോവൽ.