Kanathaya Ente Kuthira By Ajay P Mangattu National Books ആജീവനാന്തപ്രതീക്ഷകളുടെ ദൃഷ്ടാന്തങ്ങളായാണ് ഈ പുസ്തക ത്തിലെ ഓരോ ആഖ്യാനവും എഴുതപ്പെട്ടിരിക്കുന്നത്. അവയിൽ കഥകളും കവിതകളും ഓർമ്മകളും സ്വപ്നങ്ങളും ഉണ്ട്. സാഹിത്യ മെന്ന ആവിഷ്കാരത്തിൻ്റെ ആനനവും ആധിയും ഈ പുസ്തക ത്തിന്റെ ഉള്ളടക്കത്തെ നിർണ്ണയിച്ചിട്ടുണ്ട്. വാക്കുകൾക്കൊപ്പം അടുത്തും ഒരുവേള കുറച്ചകന്നും. പ്രതീക്ഷാനിർഭരമായ മനസ്സോടെ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്ന വായനക്കാർക്കു സമർപ്പിക്കുന്നു ഈ പുസ്തകം സൗഹ്യദങ്ങളും യാത്രകളും പുസ്തകങ്ങളും എഴുത്തിനെക്കുറിച്ചുള്ള സൂക്ഷ്മവിചാരങ്ങളും ലയിച്ചുചേരുമ്പോൾ വായനയുടെ ആസക്തിയെ ശമിപ്പിക്കുന്ന അനുഭൂതി വായനക്കാരന് സമ്മാനിക്കുന്ന കൃതി.