Keralathile Pradhana Kshethrangaliloode Kunjikkuttan Iyayath H&C Books ശബരിമല ശാസ്താക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തൃശൂർ ശ്രീവടക്കുംനാഥക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, മണ്ണാറശാല നാഗരാജക്ഷേത്രം... പ്രശസ്തമായ ഈ ക്ഷേത്രങ്ങളുടെയൊക്കെ ചരിത്രം ഒരു ദേശത്തിന്റെ, ഒരു ജനതതിയുടെ കഥകൂടി നമുക്കു ചൊല്ലിത്തരുന്നുണ്ട്. ഒരു കാലത്ത് നാടു ഭരിച്ചിരുന്ന, നാട്ടുരാജാക്കന്മാരെപ്പോലും നിയന്ത്രിച്ചിരുന്ന ഈ ദേവസങ്കേതങ്ങളുടെ ലഘുചരിത്രവും സ്ഥലമാഹാത്മ്യവും പ്രതിഷ്ഠാവൈഭവവും ആചാരാനുഷ്ഠാനസവിശേഷതകളും ഉത്സവവിശേഷങ്ങളുമൊക്കെ ഈ ഗ്രന്ഥത്തിൽ ഉൾച്ചേരുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ പലതിലും ഔദ്യോഗികപദവി വഹിച്ച ഗ്രന്ഥകാരൻ തന്റെ ക്ഷേത്രപരിചയവും അനുഭവസമ്പത്തും ആധാരമാക്കി രചിച്ച ഈ പുസ്തകം, ഒരു തീർഥയാത്രയുടെ സഫലത നല്കുന്നു