കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ പെരുമാറ്റരീതികളും സ്വഭാവ വിശേഷങ്ങളും മാറിമറിയുന്നു. ശരീരവളർച്ച, മാനസികമായ വികാസം, കൂട്ടു കെട്ടുകൾ. വീട്ടിലെ അന്തരീക്ഷം, മാതാപിതാക്കളുടെയും അധ്യാപകരുടെയും പെരുമാറ്റം, പ്രണയത്തോളമെത്താവുന്ന സൗഹൃദങ്ങൾ, ലഹരികളുടെ ഉപ യോഗം എന്നിങ്ങനെ പലവിധത്തിലുള്ള സ്വാധീനങ്ങളിൽപ്പെട്ട് അവരുടെ ജീവിതത്തിന്റെ താളം മാറുകയാണ്. ചിലർ പാടേ നിഷേധികളാകും, മറ്റുചി ലർ വികാരവിചാരങ്ങൾ ഉള്ളിലൊതുക്കുന്ന അന്തർമുഖപ്രകൃതം കാണിക്കും. ആരെയും കൂസാത്തവരും കൂട്ടുകാരിൽമാത്രം വിശ്വാസംതേടുന്നവരുമായി രിക്കും വേറെ ചിലർ. ഇനിയും ചിലരാകട്ടെ നേർവഴി എന്നു മുതിർന്നവർ കരു തുന്ന ശീലങ്ങളെ അവഗണിക്കുന്നു. എന്താണ് കൗമാരം ഇവരിൽ ചെയ്യുന്നത്? ഒരുപാടുപേർ ഈ ചോദ്യ മുന്നയിക്കാറുണ്ട്. ഇതുപോലെ മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞി രിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് അധ്യാപനത്തിലും നേതൃത്വപരി ശീലനത്തിലും കൗൺസിലിങ്ങിലും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള പി. കെ. എ. റഷീദ് ഈ പുസ്തകത്തിൽ.