ആധുനിക ജ്ഞാനമേഖലയായ ലിംഗപദവിപഠനത്തെ സാമാന്യമായി പരിചയപ്പെടുവാനും ലിംഗസമത്വാവബോധം അക്കാദമിക് പഠനത്തിലൂടെ സ്വായത്തമാക്കുവാനും ഉതകുന്ന രീതിയിൽ കണ്ണൂർ സർവ്വകലാശാല ബി.കോം. മൂന്നാം സെമസ്റ്റർ ബിരുദവിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സാണ് ‘ലിംഗപദവിയുടെ കേരളീയപരിസരം’. കേരളത്തിലെ ലിംഗപദവിപരിണാമങ്ങൾ മനസ്സിലാക്കാനും വിമർശനബോധ്യങ്ങളിലൂടെ സമത്വചിന്ത രൂപപ്പെടുത്താനും ലിംഗപദവിപഠനങ്ങളുടെ സാങ്കേതികവിവരങ്ങളും നിയമങ്ങളും പരിചയപ്പെടാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് ഈ കോഴ്സിലെ പാഠങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. സ്ത്രീ-ഭിന്നലിംഗസമത്വം എന്ന അനിവാര്യമായ സാമൂഹ്യനിലയിലേക്കുള്ള ഒരു വാതിലാണ് ഈ പുസ്തകം.