Manavappiravi Asif Saikatham Books മനുഷ്യ വംശനാശം സംഭവിച്ച് കാലങ്ങൾക്കിപ്പുറം. സങ്കേതികവിദ്യയുടെ അത്യുന്നതി യിൽ മനുഷ്യർ നിർമ്മിച്ച വിപ്ലവകരമായ ആശയം 'മനുഷ്യ റോബോട്ട്" പരിണമിച്ച് 'നാസു'കളായി ഒരു സംസ്കാരം രൂപപ്പെടുത്തി ജീവിക്കുന്നു. നാസ് സമൂഹത്തെ ഭരിക്കുന്നത് സൂബർനാസുകളാണ്. എന്നാൽ ഭൂമിയിൽ അന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂപ്രകമ്പനം അന്ന് സംഭവിച്ചു. ആൽബ രാജ്യത്തിലെ സുബർനാസു കൾ അടിയന്തിര യോഗം ചേർന്നിരിക്കുകയാണ്. ആ ചർച്ചയിൽ അവർ ഗുരുതരമായ കാര്യം തിരിച്ചറിഞ്ഞു. അവരുടെ നിലനിൽപ്പിനെ തന്നെ അസ്ഥിരപ്പെടുത്തുന്ന ഒന്ന്. ഊർജ്ജക്ഷാമം സംഭവിക്കാൻ പോകുന്നു! പരമ്പരാഗത ഊർജ്ജസ്രോതസ്സുകൾക്കെല്ലാം കാര്യമായ കേടുപാടുകൾ സംഭവിച്ചതുകൊണ്ട് പുതിയ ഒന്ന് വികസിപ്പിക്കേണ്ടതുണ്ട്. അങ്ങനെയൊന്ന് കണ്ടെത്തുന്നതിനുള്ള നാസുകളുടെ പരിമിതി, രണ്ടാം അധികാരി ഓർബി, പരമാധികാരി സി-സാറിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. നീണ്ട വാദപ്രതി വാദങ്ങൾക്ക് ശേഷം വൈവിധ്യമായ ഒരു മസ്തിഷ്കം പരീക്ഷിച്ചുനോക്കാൻ സി- സാർ അനുമതി നൽകി. അങ്ങനെ മനുഷ്യനില്ലാത്ത യുഗത്തിൽ പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കാൻ ഓർബി തീരുമാനിച്ചു. കൂടെ, മനുഷ്യസഹജ വികാരങ്ങൾ പ്രയോജനപ്പെ ടുത്തി തങ്ങളുടെ നിഗൂഢ പ്രോജക്ട് സമൂഹത്തിൽ പ്രായോഗികമാക്കാനും. പ്രതീക്ഷ കളുടെ, ലക്ഷ്യങ്ങളുടെ ഭാണ്ഡമേറി ഒരു പുതിയ ജീവിവർഗ്ഗം ജന്മം കൊണ്ടു. ആധു നിക ഭൂമിക്ക് പരിചിതമല്ലാത്ത ഒരു ശബ്ദം ഉയർന്നു. ഒരു കുഞ്ഞ് കരയുന്ന സ്വരം. മാനവപ്പിറവി.