നമ്മൾ മനുഷ്യർ സിംഹങ്ങളെപ്പോലെ ശക്തരല്ല, ഡോൾഫിനുകളെപ്പോലെ നീന്താൻ അറിയില്ല, നമുക്ക് തീർച്ചയായും ചിറകുകളില്ല! അപ്പോൾ നമ്മൾ എങ്ങനെയാണ് ലോകത്തെ ഭരിക്കാൻ കഴിഞ്ഞത്?" സിംഹത്തിനെയോ സ്രാവിനെയോ ഒരിക്കലും ഒറ്റയ്ക്ക് തോല്പിക്കാൻ നമ്മുക്ക് ആവില്ല, പക്ഷെ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന പ്രബലമായ ശക്തികളായി നമ്മൾ മാറിയതെങ്ങനെ? ഭൂമിയിൽ മനുഷ്യർ എങ്ങനെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പഠിച്ചു എന്നതിനെക്കുറിച്ചുള്ള അസാധാരണമായ ഒരു കഥ ഹരാരി വളരെ വിദഗ്ദ്ധമായി തയ്യാറാക്കിയിരിക്കുകയാണ് ഈ പുസ്തകത്തിലൂടെ. കൂടാതെ ഭൂപടങ്ങൾ, ടൈംലൈൻ, ബഹുവർണ്ണ ചിത്രങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ചലനാത്മകമായ എഴുത്തിന് ജീവൻ പകരുന്നു."