Mumbai Charithravum Varthamanavum By Saji Abraham National Books കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവത്വത്തിൻ്റെ സ്വപ്നനഗരിയായിരുന്നു മുംബൈ. കരിതുപ്പുന്ന തീവണ്ടികളിലും ബോട്ടുകളിലും യാത്രയുടെ ദുരിതപർവ്വങ്ങൾ താണ്ടി തന്നിൽ അഭയം തേടിയെത്തിയവരെ മുംബൈ എക്കാലവും വിടർത്തിയ കരങ്ങൾ നീട്ടി സ്വാഗതം ചെയ്തു. മുംബൈ നിർവ്വചിച്ച പുത്തൻ ഫാഷൻ ട്രെൻഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള വിസ്മയിപ്പിക്കുന്ന ആധുനികസങ്കേതങ്ങളും കേരളത്തിലും തരംഗങ്ങൾ സൃഷ്ടിച്ചിരുന്ന ഒരു കാലം. അവിടെനിന്നെത്തുന്ന മണിയോർഡറുകൾക്കായി കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ കണ്ണുംനട്ടിരുന്ന കാലം. ലോകത്തിനും കാലത്തിനും മുൻപേ സഞ്ചരിച്ച മുംബൈ സാക്ഷ്യംവഹിച്ച ചരിത്രസംഭവങ്ങളും സംഘർഷങ്ങളും അനവധിയാണ്. സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന സങ്കീർണ്ണമായ ജീവിതാനുഭവങ്ങൾ മുംബൈയുടെ ചരിത്രത്തിലുടനീളം കാണാം. നൂറ്റാണ്ടുകളായി ഭാരതത്തിൻ്റെ സാമൂഹിക - സാമ്പത്തിക സിരാകേന്ദ്രമായി നിലകൊള്ളുന്ന മഹാനഗരത്തിൻ്റെ സമഗ്രചരിത്രം ഇതാദ്യമായി മലയാളത്തിൽ.