കാലപ്രവാഹത്തെ തോല്പിച്ചുകൊണ്ട് ആസ്വാദക മനസ്സുകളെ എന്നുമാകർഷിക്കുന്ന കവിതയാണ് കുമാരനാശാൻ്റേത് ആശാൻ്റെ രചനകളിൽ ഏറെ ശ്രദ്ധേയമാണ് നളിനി മലയാളകവിതയിൽ സ്ത്രീ പുരുഷബന്ധത്തിൻ്റെ പുതിയ തലങ്ങൾ സൃഷ്ടിച്ച ഈ മഹത്തായ ഖണ്ഡകാവ്യത്തിൻ്റെ വിപുലമായ വായന കൾക്ക് ഉതകുംവിധം ലളിതമായ വ്യാഖ്യാനവും വിശദമായ പഠനങ്ങളും ചേർത്ത് ഇറക്കുന്ന പ്രത്യേക പതിപ്പാണിത്. സാധാരണ വായനക്കാർക്കും വിദ്യാർ ത്ഥികൾക്കും അദ്ധ്യാപകർക്കും പഠനത്തിനും അദ്ധ്യാപനത്തിനും ഒഴിവാക്കാനാവാത്ത എഡിഷൻ. വ്യാഖ്യാനം പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള