Nizhanirangal Umai Muhammed Dc Books സ്വന്തം മേൽവിലാസവും ഭൂതകാലവും ഉപേക്ഷിച്ച്, ജീവിതത്തിൽ പുതിയൊരു തണലും അർത്ഥവും തേടി കുടകിലെ മലഞ്ചെരുവിലേക്ക് പലായനം ചെയ്‌ത അമൃതലത എന്ന സ്ത്രീയുടെ ആത്മസംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥ. മരണത്തിലേക്കാണോ ജീവിതത്തിലേക്കാണോ എന്നറിയാത്ത ആ യാത്രയിൽ അവൾ ഡേവിഡിനെ പരിചയപ്പെടുന്നു. വേദനയുടെ മുൾക്കിരീടം ചൂടുമ്പോഴും ജീവിതത്തെ സ്നേഹിക്കാനുള്ള കാരണങ്ങൾ അമൃതലത കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. പിടിവള്ളിയെന്നു തോന്നുന്ന ബന്ധങ്ങളെ ഒരേ സമയം ആശ്രയിക്കാനും അവയിൽനിന്ന് പുറത്തുകടക്കാനും അവൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ തൻ്റെ നേർക്ക് നീളുന്ന ചില ചോദ്യങ്ങൾ അവളെ നിസ്സഹായയാക്കുന്നു. ഭയത്തിന്റെയും ജീവനിൽ അലിഞ്ഞുചേർന്ന പ്രണയത്തിൻ്റെയും അകമ്പടിയോടെ അമൃതലത സഞ്ചരിക്കുമ്പോൾ കാലം അവൾക്കായി കാത്തുവച്ചതെന്താവും?