Njan Enne Thirayunnu Priyadarshan P V Mankind Publication ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവരേ... ഈ എഴുത്തുകൾ നിങ്ങൾക്കുള്ളതാണ്. ഇതെൻ്റെ അതിജീവനത്തിനായി എന്നോ ഞാൻ എഴുതിവെച്ചതാണ്. വിഭ്രമാത്മകമായ എൻ്റെ മനസ്സിനെ ശാന്തമാക്കാൻ എനിക്ക് വേറെ വഴിയില്ലായിരുന്നു. എന്നാൽ, എൻ്റെ ഭ്രാന്ത് എനിക്ക് മാത്രമറിയാവുന്ന രഹസ്യമായിരുന്നു. വെറുതെ വായിച്ചുപോകുമ്പോൾ കണ്ണുകളുടക്കുന്ന ഒരു വരിയെങ്കിലും ഇതിലുണ്ടെങ്കിൽ ഞാൻ വിജയിച്ച എഴുത്തുകാരനാണ്. കറുത്തകാലം, ഞാൻ എന്നെ തിരയുന്നു, സ്നേഹം, തണൽ അഥവാ രക്തസാക്ഷി, പകർന്നാട്ടം, തുടങ്ങിയ ഇരുപത്തിമൂന്ന് കവിതകൾ.