NLP Enna Vijayamanthram Prof P A Varghese Dc Books മസ്തിഷ്കത്തെയും നാഡീവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ഒരേ താളക്രമത്തിലാക്കി എപ്രകാരം ജീവിതവിജയത്തിന് വിനിയോഗിക്കാം എന്നു വിശദമാക്കുന്ന നൂതനശാസ്്ര തമാണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം അഥവാ എൻ എൽ പി. നാം നമ്മെക്കുറിച്ച് സൃഷ്ടിക്കുന്ന അകംചിത്രങ്ങളെ, നമ്മുടെ അറിവുകളെ, അഭിലാഷങ്ങളെ, പ്രേരണകളെ, പ്രവൃത്തികളെ ക്രിയാത്മകമായി ചിട്ടപ്പെടു ത്താൻ സഹായിക്കുന്ന എൻ എൽ പി ലോകമെമ്പാടുമുള്ള മനോവിശ്ലേഷകരും സാമൂഹ്യശാസ്ത്രജ്ഞരും മാനേജ്മെന്റ് വിദഗ്ദ്ധരും ഫലപ്രദമായി പ്രയോജനപ്പെടുത്തിവരുന്നു. മനസ്സിന്റെ ഈ പ്രയുക്ത ശാസ്ത്രത്തെ ലളിതവും ഋജുവുമായി വായനക്കാരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.