ആദികാവ്യത്തിൽ വാല്‌മീകി പറഞ്ഞുവെച്ച മർത്ത്യ കഥയെ ധർമ്മധീരനായ രാമൻ്റെ ചാരെ ചേർന്നു നിന്നുകൊണ്ട് ആധുനികകാലത്തും എഴുത്തുകാർ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ഈ നോവലിൽ തൻ്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗദൻ്റെ ഇരുളിനെയാചമിച്ചുകൊണ്ടുള്ള അശാന്തയാത്ര കളാണ്. രാമായണത്തിൽ സ്ത്രീയുടെ മൗനവ്യഥകൾ പുറ ത്തേക്കു വഴികാണാതെ ഉറവിടത്തിൽതന്നെ അലിഞ്ഞമരു ന്നിടത്ത് അവരുടെ അമ്പുതറഞ്ഞ രസനയായി അംഗദൻ വരു ന്നു. ധർമ്മത്തിനുവേണ്ടി ധർമ്മപത്നിയെ അഗ്നിപരീക്ഷയി ലേക്കു നയിക്കുന്ന രാമൻ്റെ രാജധർമ്മം മനുഷ്യഹൃദയ ത്തിന്റെ ധർമ്മബോധത്തിനെതിരാണെന്ന് അംഗദൻ കാണുന്നു. സമുദ്രത്തിനു നടുവിലെ പാറയിൽ കൊത്തിയ ഏകാകിയുടെ പ്രാക്തനശില്‌പംപോലെ അംഗദൻ ഈ നോവ ലിൽ ഏകാന്തവിസ്‌മയമായി നിലകൊള്ളുന്നു. അംഗദന്റെ തപിച്ച വിരൽ തൊടുമ്പോൾ ആദികാവ്യത്തിൻ്റെ പരിചിത മായ താളം എങ്ങനെ പിഴക്കുന്നുവെന്ന് ഈ നോവൽ വായിച്ചു മനസ്സിലാക്കാം. എഴുത്തച്ഛൻ്റെ മലയാളത്തിൽ ഊര്കാവൽ ഒരു പുതുവഴിയാണ്.