ഇരുളില്ലെങ്കിൽ വെളിച്ചത്തിനെന്തർത്ഥം? പ്രതിനായകനില്ലെങ്കിൽ ദൈവങ്ങളെന്തു ചെയ്യും? ഭാരതം, ബി.സി 3500 ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായിക്കിടക്കുന്ന ഒരു നാട്. ഏതാണ്ടെല്ലാവരും അതെല്ലാം നിശ്ശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്കു വേണ്ടി പോരാടുന്നു. മറ്റു ചിലരും കാര്യമാക്കുന്നേയില്ല. അതൊന്നും അക്കാലത്തെ ഏറ്റവും പൂജനീയരായ മഹർഷിമാരിലെ പിറന്നയാ ിട്ടുണ്ടയാൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷി കൗമാരപ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന തന ക്രൂരതയുടെയും ഭീഷണമായ ദൃഢനിശ്ചയത്തിന്റെയും തുല്യഘടകങ്ങ ധീരതയുടെയും പിടിച്ചടക്കാനും കവർന്നെടുക്കാനും തനിക്കർഹമെന്നു കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുമുള്ള ദൗത്യത്തിലാണയാൾ. രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾച്ചേർന്നിട്ടുണ്ട്. പ്രതിഫലമിപ്പിക്കാതെ പ്രണയിക്കുന്നവനും പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മൂന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വിശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനേക്കാൾ കാളിമയാർന്ന ഇതളിൽ പതിയ്ക്കുന്നു പരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്പ്‌പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ? എക്കാലത്തെയും ഏറ്റവും സങ്കീർണ്ണവും അക്രമാസക്തവും വികാരവിക്ഷുബ്ധവും നിപുണവുമായ ഒരു ജീവിതത്തിൻ്റെ ഇതിഹാസം വായിക്കൂ. രാവണന്റെ ജൈത്രയാത്രയുടെയും മാനസികസംഘർഷങ്ങളുടെയും നേർക്കാഴ്ച “പ്രാഗ് രൂപങ്ങൾ നിറഞ്ഞതും ത്രസിപ്പിക്കുന്നതും... ആത്മാവിന്റെ ഏറ്റവുമാഴങ്ങളിലെ ഗൂഢസ്ഥലികൾ തുറന്നുവെക്കുന്നതാണ് അമീഷിൻ്റെ കൃതികൾ” - ദീപക് ചോപ്ര വിവർത്തനം: കബനി സി