Sasthravimarsam Samoohika Jnanasiddhantha Sameepanangal Shiju Sam Varughese Dc Books ശാസ്ത്രത്തിന്റെ സാമൂഹികതാപഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ഒരു ആമുഖമാണ് ഈ പുസ്തകം. ശാസ്ത്രത്തെക്കുറിച്ചുള്ള നിലവിലുള്ള കാഴ്ചപ്പാടുകളെ വിമർശനാത്മകമായി വിലയിരുത്തി ശാസ്ത്രവിജ്ഞാനത്തിൽ അന്തർലീനമായ സാമൂഹികതയെ ഈ പുസ്തകം പരിശോധിക്കുന്നു. ശാസ്ത്രത്തിന്റെ ആശയരൂപീകരണത്തിലും വിനിമയത്തിലും പ്രയോഗത്തിലുമെല്ലാം സാമൂഹികവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഷിജു സാം വറുഗീസ് ഉദാഹരണ സഹിതം വിശദമാക്കുന്നു. ശാസ്ത്രജ്ഞർക്കും, ജനകീയ ശാസ്ത്രപ്രവർത്തകർക്കും, സാമൂഹിക പ്രവർത്തകർക്കും, രാഷ്ട്രീയപ്രവർത്തകർക്കും, വിജ്ഞാനകുതുകികൾക്കും ഒരുപോലെ പുതിയ ഉൾക്കാഴ്ചകൾ നൽകാൻ ഈ പുസ്തകത്തിന് കഴിയും. ഗുജറാത്ത് കേന്ദ്രീയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും, കൊർണേൽ സർവകലാശാലയിലെ ഫുൾബ്രൈറ്റ്–നെഹ്റു ഫെല്ലോയും ആയിരുന്ന ഡോ. ഷിജു സാം വറുഗീസ്, ശാസ്ത്രത്തിന്റെ സാമൂഹികത, ചരിത്രം, ദർശനം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിവരുന്നു."