Sooryaneppoloral Madhu Meenadu Pravada Books ഒരു വിധത്തിലും നന്നാകാത്ത, നന്നാകുവാൻ ആഗ്രഹിക്കാത്ത ഒരു കൂട്ടം മനുഷ്യരെ എക്കാലവും എവിടെയും നമുക്ക് കാണുവാൻ കഴിയും. വിദ്യാഭ്യാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത വരും കടുത്ത അന്ധവിശ്വാസികളും ആചാരം അനാചാരമാക്കിയവരും ലഹരിക്ക് അടിമപ്പെട്ടവരും വസിക്കുന്ന കുഗ്രാമങ്ങളായിരിക്കും അതിൽ ഭൂരി ഭാഗവും. അങ്ങനെയുള്ള ഒരു കുഗ്രാമ ത്തിൽ ഒരു നാൾ, ഒരു പ്രത്യേക സാഹചര്യത്തിൽ, അറിവിന്റെ നിറകുടമായ ഒരു ശതകോടീശ്വരൻ കരുണയും, ദയയും, സ്നേഹവും ആയുധമാക്കി ഒരു ദേവദൂ തനെപ്പോലെ വന്ന് അവരെ അവരുടെ നരക ജീവിതത്തിൽ നിന്നും കരകയറ്റുവാൻ ശ്രമിച്ചപ്പോൾ ആ മനുഷ്യനുണ്ടായ ദുര ന്തവും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ നോവലിന്റെ പ്രമേയം.