ഇത് ഒരു കഥയാണ്. തികച്ചും സാധാരണമായ ഒരു കലാലയ പ്രമത്തിൽ ഈ കഥ തുടങ്ങുന്നു. സ്നിഗ്ധവും ശക്തവും ഭ്രമാത്മകവും ആയ ഒരു സ്ത്രീജീവിതത്തിൻ്റെ അടരുകളിലൂടെ അത് സങ്കീർണമായ വിതാനത്തിലേയ്ക്ക് സാവധാനം വികസിക്കുന്നു. നാടും ദുബായിയും, കരയും കടലാഴവും, മലയും മരുഭൂമിയും, പൂവും പുള്ളിപ്പുലിയും ഒക്കെ വിചിത്രമായ നിറത്തിൽ വിന്യാസിതമായിരിക്കുന്ന കഥാഭൂമിക. 'എത്രയൊക്കെ പ്രതിലോമത ആരോപിച്ചാലും ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും ഹൃദയാലുവായ മൃഗം മനുഷ്യനാണ്' എന്ന് ഈ കഥ ഒരിടത്ത് പറയുന്നു. അലങ്കാരങ്ങൾ അഴിച്ചുവെച്ച്, സുതാര്യമായ ഭാഷാരൂപത്തിൽ എഴുതപ്പെട്ട ഹ്യദ്യവും പ്രസാദാത്മകവുമായ ഒരു മനുഷ്യഗാഥയാണ് ഈ നോവൽ.