ഖാർഷദ് ദമ്പതിമാർക്ക് അവരുടെ പുത്രന്മാർ വിസ്പിയെയും റതുവിനെയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ട അവർക്ക്, അവർ ഇനി കൂടുതൽ കാലം ജീവിച്ചിരിക്കില്ലെന്നു തോന്നി. അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. എന്നാൽ പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അത് അവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്കു നയിച്ചു