ഈശം, കേനം, കഠം എന്ന മൂന്നു മുഖ്യങ്ങളായ ഉപനിഷത്തുക്കളെ അധികരിച്ചുള്ള പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥമെങ്കിലും എല്ലാ ഉപനിഷത്തുകളു ടെയും തത്ത്വങ്ങളെ ഇതിൽ സ്‌പർശിക്കുന്നുണ്ട്. ലോകമതാത്മകസാഹിത്യത്തിലെ പ്രകൃഷ്ടകൃതികളും ഇതിൽ ഉടനീളം പരാമർശിക്കപ്പെടുന്നു. ബഹുമുഖങ്ങളായ ആധു നികശാസ്ത്രങ്ങളുടെ ദർശനങ്ങളും സ്വാമിജി അന്തരാന്തരാ ഉദ്ധരിക്കുന്നു. അതു കൊണ്ട് 'ഉപനിഷത്തുകളുടെ സന്ദേശം' സർവ്വതോന്മുഖമായ ജ്ഞാനവിജ്ഞാനങ്ങ ളുടെ അപൂർവ്വവും അനർഘവുമായ ഒരു ആകരഗ്രന്ഥമാണെന്നു പറയാം. ഇതിന്റെ പഠനം ബുദ്ധിക്ക് അദമ്യമായ സത്യജിജ്ഞാസയും ഹൃദയത്തിന് വിശാലമായ സഹാനു ഭൂതിയും ജീവിതത്തിന് വിശദഭാസുരമായ ലക്ഷ്യബോധവും നല്കുന്നതാണ്. “കരുത്ത്, കരുത്ത്. അതാണ് ഓരോ പുറത്തിൽനിന്നും ഉപനിഷത്തുകൾ എനിക്കു പറഞ്ഞുതരുന്നത്. ഓർമ്മിക്കേണ്ട ഒരേ ഒരു വലിയ സംഗതി ഇതാണ്. ജീവിതത്തിൽ ഞാൻ പഠിച്ച വലിയൊരു പാഠവുമിതാണ്. 'കരുത്ത്, കരുത്ത് മനുഷ്യാ! നീ ദുർബലനാകരുത്.' മനുഷ്യൻ ചേചാദിക്കുന്നു; മാനുഷികമായ ദുർബലതകളില്ലേ? ഉപനിഷത്തുകൾ മറുപടി തരുന്നു; ഉണ്ട്: പക്ഷേ കൂടുതൽ ദുർബലതകളാണോ അവയ്ക്കു പ്രതിവിധി? അഴുക്കുകൊണ്ട് അഴുക്കു കഴുകാനോ നോട്ടം? പാപം പാപത്തെ പൊറുപ്പിക്കുമോ? ദൗർബല്യം ദൗർബല്യത്തെ പൊറുപ്പിക്കുമോ? മനുഷ്യാ! കരുത്ത്, കരുത്ത്. എഴുന്നേറ്റുനിൽക്കൂ, കരുത്തനാകു - ഇതത്രേ പനിഷത്തുകൾ പറയുന്നത്. അതേ, അഭീ), ഭയമറ്റ, എന്ന വാക്കു കുടക്കുടെ ഉപയോഗിക്കുന്ന ലോകത്തിലുള്ള ഒരേ ഒരു സാഹിത്യം ഉപനിഷത്തുകളാണ്. മനുഷ്യനെയോ ഈശ്വരനെയോ ഇത്തരത്തിൽ വിശേഷിപ്പിക്കുന്ന മറ്റൊരു മതഗ്രന്ഥവും ലോകത്തിലില്ല.