Vellithirayile Nishashalabhangal By Tenu Varghese Pravada Books തിരശ്ശീലയിൽ മാഞ്ഞുപോയവർ ജീവിതത്തിൽ എന്തെല്ലാം അവശേഷിപ്പിക്കുന്നു? സിനിമയിൽ ഒരിക്കൽ ജീവിച്ച കഥാപാത്രങ്ങൾ, തിരശ്ശീലയുടെ വെളിച്ചം അണഞ്ഞിട്ടും മനുഷ്യരുടെ ഓർമ്മകളിൽനിന്ന് മാഞ്ഞുപോകുന്നില്ല. തിരക്കഥയിൽ രൂപംകൊള്ളുന്ന കഥാപാത്രങ്ങൾക്കും അവരെ ഓർത്തുവെക്കുന്ന മനുഷ്യർക്കുമിടയിൽ നിലനിൽക്കുന്ന അദൃശ്യബന്ധങ്ങളാണ് ഈ നോവലിന്റെ സവിശേഷത. സോളമനും സോഫിയയും, മണ്ണാറത്തൊടി ജയകൃഷ്ണനും മാതു പണ്ടാരവും, ഗഫൂർക്കായും, ബാർബർ ബാലനും നായകന്റെ ഓർമ്മകളിൽ ഇടംപിടിക്കുമ്പോൾ, വെള്ളിത്തിരയിൽ അവസാനിച്ച കഥകൾ ജീവിതത്തിലേക്ക് പടരുന്നു..