ബ്രിട്ടീഷ് രാജിൽനിന്നും മോചനംനേടുന്ന കാലയളവിലാണ് ആധു നിക ലഹളകളുടെ ഉത്ഭവം. 1949 സെപ്റ്റംബർ 21-ന് മണിപ്പൂർ നാട്ടുരാജ്യ ത്തിൻ്റെ മഹാരാജാവ് ആയിരുന്ന ബോധചന്ദ്രസിംഗ് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചു. 1947-ലെ മണിപ്പൂർ സ്‌റ്റേറ്റ് കോൺസ്‌റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം ജനകീയ മന്ത്രാലയവുമായി കൂടിയാ ലോചന നടത്താതെയാണ് അദ്ദേഹം കരാറിൽ ഒപ്പുവെച്ചത് എന്ന കാരണ ത്താൽ തുടങ്ങിയ കലാപം ഇന്നും പലവിധത്തിൽ തുടർന്നുവരുന്നു. മണി പ്പൂർ ക്രമേണ ഒരു കേന്ദ്രഭരണപ്രവിശ്യയായി മാറുകയും 'പാർട്ട് സി' സംസ്ഥാനം എന്ന ലേബലിൽ അറിയപ്പെടുകയും കേന്ദ്രഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിൽ ഒരു കമ്മീഷണർ ഭരണത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. പിന്നീട്, 1972-ൽ മാത്രമാണ് ഇത് ഒരു സമ്പൂർണ്ണ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്! ഇന്ത്യൻ യൂണിയനിൽ ലയിച്ചതിനുശേഷം സംസ്ഥാന പദവി ലഭിക്കുവാൻ കാത്തിരിക്കേണ്ടിവന്നത് നീണ്ട 23 വർഷങ്ങൾ!