Zainaba Qudsi S A Mathrubhumi Books ഈ നോവലിന് രണ്ടു തവണ ചലച്ചിത്രാവിഷ്കാരം നല്കപ്പെടുകയുണ്ടായി. 1930-ൽ നിശ്ശബ്ദസിനിമയായും 1952-ൽ ശബ്ദസിനിമയായും. നോവലിന്റെ പ്രധാനശീർഷകമായ സൈനബിനു പുറമേ പ്രകൃതിദൃശ്യങ്ങളും ഗ്രാമീണസ്വഭാവങ്ങളും എന്ന ഒരു ഉപശീർഷകം കൂടിയുണ്ടായിരുന്നു. സൈനബിന്റെ പ്രേമപരാജയവും ദാമ്പത്യദുഃഖവുമാണ് നോവലിന്റെ മുഖ്യപ്രമേയമെങ്കിലും ഈജിപ്ഷ്യൻ കാർഷിക-ഗ്രാമീണ ജീവിതത്തിന്റെ ജീവൻ തുടിക്കുന്ന ചമത്കാരപൂരിതമായ ചിത്രീകരണങ്ങൾ താളുകളിൽ നിറഞ്ഞുനില്ക്കുന്നതായി കാണാം. അത്യന്തം ഹൃദയാവർജകമാണ് നോവലിസിന്റെ ഭാഷയും ശൈലിയും. അവതാരികയിൽ വി.എ. കബീർ