Abhinavaputhran By Harry Mankind Publication പാഠപുസ്തകങ്ങള്‍ക്ക് പകരാന്‍ കഴിവുള്ള കേവല അറിവുകളെ പുച്ഛിക്കുക, ക്ലാസ് മുറിയുടെ നാലു ചുവരുകള്ക്കുള്ളിലുള്ളതല്ല ലോകമെന്നും യഥാര്‍ത്ഥ ലോകം അനന്തവും വിശാലവുമാണെന്ന ബോധത്തില്‍ മറ്റ് പലതിലേക്കും ശ്രദ്ധതിരിക്കുക, അധ്യാപനം കേവലം അക്ഷരം ചൊല്ലിത്തരലും തെറ്റിന് ചൂരല്‍ ശിക്ഷണം ഉറപ്പാക്കലും മാത്രമല്ലെന്നും ഉറുമ്പുകള്‍ പോലും പാഠങ്ങള്‍ പറഞ്ഞുതരുന്ന അധ്യാപകരാണെന്നുമുള്ള വിശ്വാസത്തിൻ്റെ പുറത്ത് പാഠ്യ പദ്ധതികള്‍ക്കു മേല്‍ പുച്ഛം വിതറുക എന്നിങ്ങനെ തുടങ്ങുന്നു ഉത്തമനായ ഒരു പിന്ബെഞ്ചുകാരൻ്റെ മാനിഫെസ്റ്റോയുടെ ഉള്ളടക്കം. കാലാകാലങ്ങളായി കൈമാറിവരുന്ന എഴുതപ്പെടാത്ത മഹത്തായ ഒരു വേദഗ്രന്ഥമാണ് പ്രസ്തുത മാനിഫെസ്റ്റോ.