Abhiramaparvam Dr.T.R.Sankunni H&C Publication ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതം അത്യപൂർവമായ ഒരു സർഗാത്മകചൈതന്യത്തിന്റെ അഭിരാമരൂപമേറ്റിരിക്കുന്നു. ഭാവാത്മകതയുടെ നിറവ് തുള്ളിത്തുളുമ്പുന്ന ഈ സർഗനിർമിതിയുടെ കാവ്യഭാഷ, ധ്യാനപൂർണതയിൽ പുനർവിന്യസിക്കപ്പെട്ട രാമായണകഥാസന്ദർഭങ്ങൾക്ക് തത്ത്വവിചാരത്തിൻ്റേയും ചരിത്രപരതയുടേയും അസുലഭ ഗരിമ സമ്മാനിക്കുന്നു. ആദികവിയുടെ കല്‌പനാവൈഭവം ഊടും പാവും ചാർത്തിയ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യ ത്തിൽ നിലനിറുത്തിക്കൊണ്ടാകുന്നു ശ്രീരാമകഥയുടെ ഈ പുനർവിചാരം. ഇതുവരെ എഴുതപ്പെട്ടവയിൽ നിന്നു തീർത്തും വേറിട്ടൊരു വായനാനുഭവം പകരുക യാണ് 'അഭിരാമപർവം.'