പ്രണയം എല്ലാ മതിലുകളെയും മറികടന്ന്, പ്രതിബന്ധങ്ങളെ അതിജീവിച്ച് സാഫല്യമടയുന്ന എത്രയോ കഥകൾ നാം വായിച്ചിട്ടുണ്ടാവും, കണ്ടിട്ടുണ്ടാവും. എന്നാൽ ഇതിലെ രണ്ട് പ്രണയങ്ങളും സമാന്തരേഖകൾ പോലെ അനന്തമായി നീളുന്നു... “STYLE IS THE MAN“ എന്ന ചൊല്ല് പോലെ എഴുത്തുകാരിയുടെ രചനാശൈലി തന്നെയാണ് ഈ കൃതിയെ വ്യത്യസ്‌തമാക്കുന്നത്, എഴുത്തിൻ്റെ രസതന്ത്രം ഇതിൽ ഉടനീളം പ്രകടമാണ്. സംഗീതത്തിലെ ആരോഹണവും അവരോഹണവും പോലെ ജീവിതാനുഭവങ്ങളുടെ മനോനിലയുടെ കയറ്റിയിറക്കങ്ങൾ ഇതിൽ വായിക്കാം....