തന്റെ തപോബലംകൊണ്ടും പ്രതിഭകൊണ്ടും മലയാളത്തെ സമ്പന്നമാക്കിയ മലയാളഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഈശ്വരാന്വേഷികൾക്കു നല്‌കിയ അമൂല്യസമ്മാന മാണ് 'അദ്ധ്യാത്മരാമായണം'. മനുഷ്യനു പരിപൂർണ്ണനാവാൻ, മാനുഷികദൗർബല്യങ്ങളെ അതിജീവിച്ച് ദേവനാകാൻ, അവതാരത്തെയോ ഋഷിയേയോ പൂജിച്ചാൽ മതി. മനുഷ്യരെ ഈ ജീവിതലക്ഷ്യത്തിലെത്തിക്കുന്ന പുണ്യകർമ്മമാണ് 'അദ്ധ്യാത്മരാമായണം' നിർവ്വഹിക്കുന്നത്. രാമലീലാ ധ്യാനത്തിലൂടെയും രാമനാമകീർത്തനത്തിലൂ ടെയും കാമവും ക്രോധവുമെല്ലാമകന്ന്, ഭക്തൻ ദുഃഖമേശാത്ത രാമപദം പ്രാപിക്കുന്നു.