Americayum Njanum Jeevithasmaranakal Madhu Nair Dc Books മലയാള വായനയിൽ നാം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്തിന്റെ വാതിലുകളാണ് മധു നായർ തന്റെ ആത്മകഥയിൽ നമുക്കായി തുറക്കുന്നത്. മനുഷ്യാനുഭവങ്ങളുടെ വിചിത്ര കലവറയായ അമേരിക്കയിൽ ഒരു ടാക്സി ഡ്രൈവറായി ജീവിതമാരംഭിച്ച് ഭരണസിരാകേന്ദ്രമായ പെന്റഗണിൽ ഉദ്യോഗസ്ഥനായി മധു പരിണമിച്ചതിന്റെ കഥ നമുക്ക് നൽകുന്നത് പിടിച്ചിരുത്തുന്ന വായനയുടെ ആനന്ദവും ഉദ്വേഗവുമാണ്. അമേരിക്ക എന്ന പ്രതിഭാസത്തിന്റെ ഉള്ളറകളിലേക്ക്, കറുത്തവരുടെയും വെളുത്തവരുടെയും നാം അടുത്തറിയാത്ത ലോകങ്ങളിലേക്ക്, മധു നമ്മെ നയിക്കുന്നു. അമേരിക്കൻ ചാരസംഘടന എഫ്.ബി.ഐ.യുമായുള്ള മധുവിന്റെ ഏറ്റുമുട്ടലിന്റെ ചരിത്രംപോലെ ഒന്ന് മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല. അസാധാരണമായ ഒരു ആത്മകഥയിലേക്ക് സ്വാഗതം.