ലോകസാഹിത്യത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കൃതികളിലൊന്നാണ് വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ മാക്‌സിം ഗോര്‍ക്കി എഴുതിയ അമ്മ. പാവേല്‍ എന്ന മകന്റെ പോരാട്ടങ്ങളുടെ തുടര്‍ച്ചയായി മാറുന്ന പിലഗേയ നീലോവ്‌ന എന്ന അമ്മ ഒരു ജനതയുടെയാകെ വിപ്ലവനക്ഷത്രമായി മാറുന്ന കാഴ്ചയാണ് അമ്മ സമ്മാനിക്കുന്നത്. റഷ്യന്‍ വിപ്ലവത്തിന് അടിത്തറപാകിയ ക്ലാസിക് നോവലിന്റെ സംഗൃഹീതപുനരാഖ്യാനം