Annie Besant Yodhavum Yoginiyum K.DInakaran Mathrubhumi Books സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടിയ ഒരു ഇംഗ്ലീഷ് യുവതിയില്‍നിന്ന് ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിലെ പ്രധാന സാന്നിദ്ധ്യമായി മാറിയ ആനി ബസന്റിന്റെ ജീവിതം ആശയങ്ങളുടെയും അന്വേഷണങ്ങളുടെയും നിരന്തരമായ മാറ്റങ്ങളുടെയും ചരിത്രമാണ്. ആ ജീവിതത്തെ ജീവചരിത്രം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ആശയപരവും സാമൂഹികപരവുമായ ചലനങ്ങള്‍ക്കിടയില്‍ വായിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹികപരിഷ്‌കാരം, ആത്മീയാന്വേഷണം, ദേശീയത എന്നിവയിലൂടെ കടന്നുപോകുന്ന സങ്കീര്‍ണ്ണവും വൈവിദ്ധ്യമാര്‍ന്നതുമായ ആനി ബസന്റിന്റെ ജീവിതയാത്ര. യോദ്ധാവും യോഗിനിയുമായ ആനി ബസന്റിന്റെ ജീവചരിത്രം