കോ ടതിയും അഭിഭാഷകജീവി തവും പ്രമേയമാവുന്ന മല യാളത്തിലെ എക്കാലത്തെയും ശ്രദ്ധേയ മായ സാമൂഹികനോവൽ. സാധാരണ ക്കാരിയായ ശാരദയിലൂടെ പുരുഷനീതി യുടെ നിന്ദകളും നിയമവ്യവസ്‌ഥയുടെ സവർണഭാവങ്ങളും തെളിമയോടെ അവ തരിപ്പിക്കുന്നു. സിവിൽ പ്രൊസീജിയർ കോഡും ഐപിസിയും റൂളിങ്ങുകളും സമർഥമായി വ്യാഖ്യാനിക്കുമ്പോഴും അള വറ്റ തൃഷ്‌ണയും അധികാരമോഹവും മാത്രമുള്ള ഇതിലെ നായകൻ നമ്മുടെ നോവൽസാഹിത്യത്തിലെ അവി സ്‌മരണീയ കഥാപാത്രമാണ്. “അസാധാരണമായ ഒരു പോർട്രെയിറ്റ് ഗാലറിയിലൂടെ കടന്നുപോയെന്ന തോന്നലാണ് അവതാരം വായിച്ചുതീർന്നപ്പോൾ എനിക്കുണ്ടായത്. അസംഖ്യം കഥാപാത്രങ്ങളുള്ള ശ്രീ തമ്പിയുടെ ഈ നോവലിൽ താരതമ്യേന അപ്രധാ നരായവരുടെ ചിത്രങ്ങൾക്കുപോലും മിഴിവും ജീവൻ്റെ ചൂടും ഉള്ളതായി അനുഭവപ്പെട്ടു." മലയാറ്റൂർ രാമകൃഷ്‌ണൻ