Purushanmarude Nigoodasmaranakal By Mohamed Mbougar Sarr Green Books എലിമാൻ എന്ന എഴുത്തുകാരന്റെ നിഗൂഢതകൾ തേടിയലയുന്ന യുവ എഴുത്തുകാരനായ ദിയേഗാൻ. അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയിൽ, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കൻ എഴുത്തുകാരുമായി ദിയേഗാൻ ഇടപഴകുകയും ശ്രദ്ധേയരായ രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരിയും തീവ്രവികാരമുണർത്തുന്നവളുമായ സിഗയും തരളയായ ഫോട്ടോ ജേർണലിസ്റ്റ് ഐഡയും... ഫ്രാൻസിന്റെ ചരിത്രപശ്ചാത്തലങ്ങളിലൂടെ ഉദ്വേഗഭരിതമായി രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുന്നത് വായനക്കാരെ ആകാംക്ഷാഭരിതരാക്കുന്നു.