നാരദഭക്തിസൂത്രങ്ങൾക്ക് പല വ്യാഖ്യാനങ്ങളും മലയാള ത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ശ്രീ കരുണാകരൻ നായരുടെ ഈ പഠനാത്മകമായ വ്യാഖ്യാനം, ഓരോ സൂത്രങ്ങളുടെയും ആശയങ്ങളുടെ അഗാധതലങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് അവ യെ സർവ്വമതസ്ഥർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പി ക്കുന്നു. നാരദഭക്തിസൂത്രങ്ങളുടെ സാർവ്വലൗകികമായ വിശാലത ഇതിൽ വ്യക്തമായി കാണാവുന്നതാണ്. ഭക്തിയും ജ്ഞാനവും തമ്മിലുണ്ടെന്നു വിചാരിക്കുന്ന വിരോധവും ഒരു യാഥാർത്ഥ്യമല്ലെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.