Bible Saundarya Sastra Samalochanakal By Dr.Paul Manalil National Books ബൈബിളിന്റെ സാഹിത്യസ്വഭാവത്തെയും അതിലെ സൗന്ദര്യ സങ്കൽപ്പങ്ങളെയും മലയാള സാഹിത്യത്തിന്റെയും കലാനുഭവത്തി ന്റെയും പശ്ചാത്തലത്തിൽ വായിച്ചെടുക്കുന്ന ഈ പഠനം വിശ്വാ സവും സൗന്ദര്യശാസ്ത്രവും സാഹിത്യവും ദൈവശാസ്ത്രവും മനു ഷ്യാനുഭവവും തമ്മിലുള്ള സങ്കീർണ്ണമായ സംഭാഷണങ്ങളിലേക്ക് കടന്നുചെല്ലുന്നു. ഇവിടെ സൗന്ദര്യം രൂപഭംഗിയിൽ ഒതുങ്ങുന്നില്ല; മനുഷ്യന്റെ ഉള്ളറകളെ തിരിച്ചറിയാനും ജീവിതത്തിന്റെ അർ ത്ഥത്തെ ചോദ്യംചെയ്യാനും മറ്റൊരാളുടെ വേദനയിലേക്ക് ഇറങ്ങി ച്ചെല്ലാനും പ്രേരിപ്പിക്കുന്ന ഒരു അനുഭവമായി അത് വികസിക്കുന്നു. ബൈബിളിനെ ഒരു വിശ്വാസപ്രമാണമായി മാത്രം കാണാതെ, ഓരോ കാലത്തും പുതിയ അർത്ഥങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരു മഹത്തായ ക്ലാസ്സിക്ഗ്രന്ഥമായി സമീപിക്കുന്നതിനാൽ, ഈ പഠനം മതവിശ്വാസി കൾക്കു മാത്രമല്ല, സാഹിത്യവിമർശകർക്കും കലാസ്വാദകർക്കും മനുഷ്യദർശനത്തിൽ താൽപര്യമുള്ള ഏവർക്കും പ്രസക്തമാകുന്നു.