Brahmayanam Bhouthika Jeevithathinte Athmeeya Rahasyangal R.Gopimani Kurukshethra Publication തെളിയിക്കപ്പെട്ട സത്യങ്ങളെയാണ് നാം ശാസ്ത്രം എന്ന് വിളിക്കുന്നത്. എന്നാല്‍ തെളിയിക്കപ്പെടാത്തതും തെളിയിക്കപ്പെടാനിരിക്കുന്നതുമായ എത്രയോ നിഗൂഢസത്യങ്ങളുടെ കലവറയാണ് ഈ ബ്രഹ്‌മാണ്ഡം. അതിലാണ് മനുഷ്യരായ നാം ജീവിതം നയിക്കുന്നത്. ഈ വിശ്വപ്രപഞ്ചത്തിൻ്റെ അന്തഃസത്തയറിഞ്ഞ് നമ്മുടെ വ്യക്തിജീവിതം സന്തുഷ്ടമാക്കാനുള്ള ഉപായങ്ങളാണ് ഭാരതീയ അധ്യാത്മവിദ്യയിലുള്ളത്. ഭൗതികജീവിതത്തിൻ്റെ നിറവുകളില്‍ നില്‍ക്കുമ്പോഴും ആത്മീയോന്നതി കൈവരിച്ച്, സാധനയുടെ സുകൃതമനുഭവിക്കാന്‍ വഴികാണിച്ചുതരുന്ന ആത്മീയോപദേശങ്ങളാണ് ഈ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകണ്ട മഹാനായ ആത്മീയാന്വേഷകനും സാധനാഗുരുവുമായിരുന്ന ബ്രഹ്‌മശ്രീ സ്വാമി തങ്കദാസിൻ്റെ ആത്മീയോപദേശങ്ങള്‍ ശിഷ്യര്‍ സമാഹരിച്ചവതരിപ്പിക്കുന്ന ആധ്യാത്മിക രചന.